rjd

തിരുവനന്തപുരം: ഇന്നലെ ചേർന്ന എൽ.ഡി.എഫ് യോഗത്തിൽ മന്ത്രിസ്ഥാനം ആവശ്യപ്പെട്ട് ആർ.ജെ.ഡി. അഖിലേന്ത്യ തലത്തിൽ കമ്മ്യൂണിസ്റ്റ് സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളുടെയും പ്രാദേശിക പാർട്ടികളുടെയും നേതൃത്വത്തിൽ ഒരു ബദൽ രൂപപ്പെട്ട് വരികയാണ്. അതിന്റെ പ്രതീകമായ സംസ്ഥാനത്തെ എൽ.ഡി.എഫ് മന്ത്രിസഭയിൽ സോഷ്യലിസ്റ്റുകൾക്ക് പ്രാതിനിധ്യമുണ്ടാവണമെന്ന ആവശ്യമാണ് ആർ.ജെ.ഡി പ്രതിനിധികൾ മുന്നോട്ടു വച്ചത്. എന്നാൽ ഇതിനോട് മുഖ്യമന്ത്രിയോ യോഗത്തിൽ പങ്കെടുത്ത മറ്റ് നേതാക്കളോ പ്രതികരിച്ചില്ല.