
വർക്കല: മഞ്ഞുമലയിലൂടെ ഏഴു മാനുകൾ വലിക്കുന്ന സാന്താക്ലോസിന്റെ രഥയാത്ര 160 അടി നീളത്തിലും 30 അടി ഉയരത്തിലുമുള്ള കൂറ്റൻ ദൃശ്യമൊരുക്കി ഇടവ വെൺകുളം പൊയ്ക എസ്.എസ്.എൻ നഗറിലെ ശങ്കരനാരായണ സാംസ്കാരിക കേന്ദ്രം. വലിയ ക്രിസ്മസ് ട്രീയും പുൽക്കൂടും മെഴുകുതിരികളും ദീപാലങ്കാരവുമെല്ലാം ക്രിസ്മസ് പുതുവത്സരാഘോഷത്തിന്റെ ഭാഗമായി ദൃശ്യവിരുന്നിലുൾപ്പെടുത്തിയിട്ടുണ്ട്. ജനുവരി 1 വരെ ആഘോഷം നീണ്ടുനിൽക്കും. ഹരിഹരപുരം പരവൂർ ക്രിസ്തീയ ദേവാലയങ്ങളിൽ നിന്നുളള ഘോഷയാത്രകൾക്കും പൊയ്ക ശങ്കരനാരായണ സാംസ്കാരിക കേന്ദ്രം സ്വീകരണം നൽകും.