കൊല്ലം: ആര്യങ്കാവ് ചെക്ക് പോസ്റ്റിൽ എക്സൈസ് സംഘത്തിന്റെ പരിശോധനയിൽ രേഖകളില്ലാതെ കൊണ്ടുവന്ന 25 ലക്ഷം രൂപ പിടിച്ചെടുത്തു. തമിഴ്‌നാട്ടിൽ നിന്ന് ഈരാറ്റുപേട്ടയ്ക്ക് സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി ബസിൽ നടത്തിയ പരിശോധനയിൽ ചെന്നൈ സ്വദേശിയായ അബ്ദുൾ മാലിക്കിന്റെ പക്കൽ നിന്നാണ് പണം പിടികൂടിയത്.

പത്തനംതിട്ട ഭാഗത്ത് താമസിക്കുന്ന വ്യക്തിക്ക് നൽകുന്നതിനാണ് 500 രൂപയുടെ അൻപത് കെട്ടുകളിലായി 25 ലക്ഷം രൂപ ബാഗിൽ കടത്തി കൊണ്ടുവന്നതെന്ന് അബ്ദുൾ മാലിക്ക് ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി. കൊല്ലം അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണർ കൃഷ്ണകുമാറിന്റെ

നിർദ്ദേശ പ്രകാരം പ്രിവന്റീവ് ഓഫീസർമാരായ എ.അൻസാർ, സനൽകുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ ബി.എസ്.ബാബു, എ.സബീർ, മുഹമ്മദ് കാഹിൽ, ബഷീർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.