മറയൂർ: കെണിവെച്ച് പിടികൂടിയ പുള്ളിമാനെ അറുത്ത് കഷ്ണങ്ങളാക്കുന്നതിനിടെ രണ്ട് പേർ പിടിയിൽ. രാജകുമാരി മുസയിൽ വീട്ടിൽ ചന്ദ്രബാബു (64),​ മറയൂർ മൈക്കിൾ ഗിരിയിൽ കറുപ്പസ്വാമി (52) എന്നിവരാണ് പിടിയിലായത്. ഇന്നലെ രാവിലെ ചിന്നവര ഭാഗത്ത് കെണി വെച്ച് പിടികൂടിയ പുള്ളിമാനെ സ്വകാര്യത്തോട്ടത്തിലെ ഒരു ഷെഡ്ഡിൽ വച്ച് മുറിച്ച് ഇറച്ചിയാക്കി വയ്ക്കുകയും ചെയ്യുമ്പോഴാണ് വനംവകുപ്പ് മറയൂർ കാന്തല്ലൂർ റേഞ്ച് ഉദ്യോഗസ്ഥരുടെ പിടിയിലായത്. മാനിന്റെ അവശിഷ്ടങ്ങൾ കുഴിച്ചു മൂടിയ നിലയിൽ കണ്ടെടുത്തു. കാന്തല്ലൂർ ഓഫീസർ രാഹുൽലാൽ, മറയൂർ റേഞ്ച് ഓഫീസർ അബ്ജു കെ. അരുൺ, ഡെപ്യൂട്ടി റേഞ്ച് ഓഫീസർമാരായ കെ. സുനിൽ, സുഭാഷ് കുമാർ, ബിജു ബി. നായർ (ഗ്രേഡ്) കാന്തല്ലൂർ റേഞ്ചിൽ എസ്.എഫ്.ഒമാരായ എം.എം. ഷൈരറജു, ജോബിമോൻ പി.സി, ബി.എഫ്.ഒമാരായ ആനന്ദു പി.ബി, നിഷാമോൾ എ.പി, ആഷിഫ് ജെ, റെനിസ് കെ.ഐ, ബിജീഷ് വി.പി എന്നീ സംഘമാണ് പിടികൂടിയത്.