ശിവഗിരി : ശ്രീനാരായണ ഗുരുദേവന്റെ ഈശ്വരീയ ഭാവത്തിന് സ്വീകാര്യത വർദ്ധിപ്പിക്കുകയാണ് ഗുരുദേവ ദർശന പഠനത്തിലൂടെ സമൂഹം ചെയ്യുന്നതെന്ന് ശിവഗിരി മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു.
91-ാമത് തീർത്ഥാടനത്തിന്റെ ഭാഗമായി സ്വാമിയുടെ നേതൃത്വത്തിൽ നടക്കുന്ന ശ്രീനാരായണ ദിവ്യപ്രബോധന ധ്യാന യജ്ഞത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
വരുംകാലം ഗുരുദേവന്റെ സങ്കല്പത്തിനനുസരിച്ചാകും മുന്നേറുക. ഗുരു ലോകത്തിന് പകർന്നു നൽകിയതിന് സമാനമായി മറ്റൊരു ദർശനവവും ഇന്നോളം മറ്റൊരു മഹാത്മാവിനും നൽകാനായിട്ടില്ലെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു.
ദിവ്യപ്രബോധന ധ്യാനം ഇന്ന് സമാപിക്കും. നാടിന്റെ നാനാഭാഗങ്ങളിൽ നിന്നും ആയിരക്കണക്കിന് ഭക്തർ ധ്യാനത്തിലും തീർത്ഥാടനത്തിനുമായി ശിവഗിരിയിൽ എത്തുന്നുണ്ട്. മഹാതീർത്ഥാടനം അടുക്കും തോറും ഭക്തരുടെ വരവ് വർദ്ധിക്കുകയാണ്.