photo

മുരുക്കുംപുഴ : ശ്രീ നാരായണ ഗുരുദേവൻ മുരുക്കുംപുഴ ശ്രീ കാളകണ്ഠേശ്വരം ക്ഷേത്രത്തിൽ നടത്തിയ ഫലക പ്രതിഷ്ഠയുടെ 102 -ാം വാർഷികം ആഘോഷിച്ചു. മുരുക്കുംപുഴയിലെ മതേതര കൂട്ടായ്മയായ ഗുരുദേവദർശന പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ക്ഷേത്രനടയിൽ നിന്നു സന്ദേശ പ്രതിഷ്ഠയുടെ രൂപവും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ആറാട്ടുമുക്കിലെ എസ്.എൻ.വി ഗ്രന്ഥശാലയിൽ സമാപിച്ചു. തുടർന്ന് ക്ഷേത്ര ചരിത്രം വിവരിക്കുന്ന ലഘുലേഖയുംഫലവൃക്ഷ തൈകളും പായസവും വിതരണം ചെയ്തു. സർവ്വ മത കൂട്ടായ്മയിൽ മുരുക്കുംപുഴ സെയിന്റ് അഗസ്റ്റിൻസ് ചർച്ചിന്റെ കീഴിലുള്ള സെയിന്റ് അൽഫോൺസാ യൂണിറ്റ് അവതരിപ്പിച്ച കരോൾ ഗാനങ്ങളും കലാപരിപാടികളും ഉണ്ടായിരുന്നു.പരിപാടികൾക്ക് പാരിഷ് വികാരി ഫാദർ ഡോ.ജോർജ്ജ് ഗോമസ്, ഗുരുദേവ ദർശന പഠന കേന്ദ്രം പ്രസിഡന്റ് മുരുക്കുംപുഴ സി.രാജേന്ദ്രൻ, വൈസ് പ്രസിഡന്റുമാരായ ഫ്രാൻസിസ് ഏണസ്റ്റ്, എം.നസീർ, മേഴ്സി ജോസഫ്, സെക്രട്ടറി എ.ലാൽസലാം, ജോ. സെക്രട്ടറിമാരായ വിപിൻ മിരാൻഡ, എസ്.സുമ, എസ്. എൻ. വി ഗ്രന്ഥശാല ജോ.സെക്രട്ടറി വി.ദിലീപ് കുമാർ, എസ്.എൻ.ഡി.പി യോഗം ശാഖ പ്രസിഡന്റ് എൻ.അശോക് കുമാർ, ക്ഷേത്രഭരണസമിതി സെക്രട്ടറി എസ്.വത്സൻ, മുസ്ലീം ജമാഅത്ത് ഭാരവാഹികളായ സുജാഹുദ്ദീൻ, ജെ.അഹമ്മദാലി, ഉമൈബബീവി, സുമീറ ടീച്ചർ, പാരിഷ് കമ്മിറ്റി സെക്രട്ടറി റീന ഇമ്മാനുവൽ, യൂണിറ്റ് ഭാരവാഹികളായ മ്യൂറിയൽ ലീൻ, ഡൈനഗയ്സൺ, ടെൽമസ്റ്റീഫൻ, സർവ്വോദയ റസിഡൻസ് അസോസിയേഷൻ സെക്രട്ടറി ജി. സുദർശനൻ, എസ്.സുധി, സുരേഷ് അമ്മൂസ് എന്നിവർ നേതൃത്വം നല്കി.സുനീതി ടി.ആർ നന്ദി പറഞ്ഞു.