ശിവഗിരി: ശ്രീനാരായണ ഗുരുദേവൻ വിഭാവന ചെയ്ത ആലുവ സർവ്വമത സമ്മേളനത്തിന്റെ ശതാബ്ദിയാഘോഷം നാളെ ശിവഗിരിയിൽ നടക്കും. 11ന് മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സമ്മേളനം ഉദ്ഘാടനം ചെയ്യും. ശിവഗിരി മഠം പ്രസിഡന്റ് സ്വാമിസച്ചിദാനന്ദ അദ്ധ്യക്ഷത വഹിക്കും. ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും. ട്രഷറർ സ്വാമി ശാരദാനന്ദ, തീർത്ഥാടനക്കമ്മിറ്റി സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, ജോയിന്റ് സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി, അടൂർ പ്രകാശ് എം.പി, അഡ്വ. വി. ജോയി എം.എൽ.എ, തീർത്ഥാടനക്കമ്മിറ്റി ചെയർമാൻ കെ.ജി. ബാബുരാജ് എന്നിവർ പങ്കെടുക്കും.