
ഉദിയൻകുളങ്ങര: നവോത്ഥാന നായകർക്ക് ഗുരുവായിരുന്ന തൈക്കാട് അയ്യാഗുരുവിന്റെ 210മത് ജന്മദിനാശംസകൾ നടന്നു. തൈക്കാട് അയ്യാഗുരു നേതൃത്വത്തിൽ നടന്ന ചടങ്ങ് തിരുവിതാംകൂർ കുടുംബാഗം ആദിത്യവർമ്മ ഉദ്ഘാടനം ചെയ്തു. ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ഏർപ്പെടുത്തിയ ഒരുമൈ പുരസ്കാരം പ്രശസ്ത സീരിയൽ - നാടക നടൻ പാറശാല വിജയന് വർക്കല ശിവഗിരി വിശ്വസാംസ്കാരിക കേന്ദ്രം സാരഥി ശങ്കരാനന്ദ സ്വാമി നൽകി. തിരുവനന്തപുരം പ്രസ് ക്ലബ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് മുൻഷി ശ്രീകുമാർ അദ്ധ്യക്ഷനായി. എസ്.ആർ. വിനിൽ, ജനറൽ സെക്രട്ടറി കൃഷ്ണകുമാർ, കെ.വി.എം.എസ് സംസ്ഥാന പ്രസിഡന്റ് എൻ. മഹേശൻ, പി. ഹരിദാസ്, കുറ്റിച്ചൽ രാജലഷ്മി, രാജീവ് തഴക്കര, വി. ഈശ്വര സാഗർ എന്നിവർ സംസാരിച്ചു. വി.എസ്. സുന്ദർ നന്ദി പറഞ്ഞു.