k

തിരുവനന്തപുരം:നവകേരള സദസിനെതിരെ സമരം ചെയ്യുന്നതിനിടെ

പരിക്കേറ്റ് എസ്.പി ഫോർട്ട് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കിരൺ ദേവ്, നേതാക്കളായ ആൻസല ദാസ്, ബൈജു, ജയേഷ് എന്നിവരെ സന്ദർശിച്ച് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ .എം.പി.ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് അദ്ദേഹം പ്രവർത്തകരെ സന്ദർശിച്ചത്.

കേരളം പൊലീസ് ഗുണ്ടാരാജ് സംസ്ഥാനമായി മാറിയതിന്റെ ഉത്തരവാദി മുഖ്യമന്ത്രി പിണറായി വിജയനാണെന്നും സി.പി.എമ്മും പൊലീസും നടത്തുന്ന അക്രമങ്ങൾ അദ്ദേഹം ആസ്വദിക്കുകയാണന്നും കെ.സി.വേണുഗോപാൽ കുറ്റപ്പെടുത്തി.കോൺഗ്രസിന്റ ഡി.ജി.പി ഓഫീസ് മാർച്ചിൽ കേരളാ പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായത് അസാധാരണ നീക്കമാണ്. കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾക്കെതിരെ കണ്ണീർ വാതകം എറിഞ്ഞത് ബോധപൂർവമാണ്. സെക്രട്ടറിയേറ്റിലേക്ക് നടന്ന യൂത്ത് കോൺഗ്രസ് മാർച്ചിലും, ഡി.ജി.പി ഓഫീസിലേക്ക് നടന്ന കെ.എസ്.യു മാർച്ചിലും അറസ്റ്റ് ചെയ്യപ്പെട്ട് പൂജപ്പുര ജയിലിലും, അട്ടക്കുളങ്ങര വനിതാ ജയിലിലും കഴിയുന്ന സംസ്ഥാന നേതാക്കൾ ഉൾപ്പെടെയുള്ള 37 പ്രവർത്തകരെയും അദ്ദേഹം സന്ദർശിച്ചു.