
തിരുവനന്തപുരം: റേഡിയോ ജോക്കിയും ബിഗ് എഫ്.എമിന്റെ പ്രോഗ്രാം ഹെഡുമായ കിടിലം ഫിറോസിന്റെ ലഹരിവിരുദ്ധ നിരാഹാരസമര യാത്ര മാനവീയം വീഥിയിൽ സമാപിച്ചു.ജയിലിന്റെ രൂപത്തിലുള്ള വാഹനത്തിനുള്ളിൽ റേഡിയോ സ്റ്റുഡിയോ ഒരുക്കി അതിനുള്ളിൽ ബന്ധിതനായാണ് ഫിറോസ് റേഡിയോ ഷോ അവതരിപ്പിച്ചത്. 17ന് കൊച്ചിയിൽ ആരംഭിച്ച ഏഴുദിവസം നീണ്ട യാത്ര നടൻ അനൂപ് മേനോനാണ് ഉദ്ഘാടനം ചെയ്തത്.
എറണാകുളം, കോട്ടയം,പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലായിരുന്നു യാത്ര. മദ്യം ഉപയോഗിക്കുന്നവരെ കണ്ടെത്താൻ സഹായിക്കുന്ന ബ്രെത്ത് അനലൈസർ പോലെ,രാസലഹരി കണ്ടെത്താനുള്ള ഉപകരണങ്ങൾ സാർവത്രികം ആക്കുന്നതായിരുന്നു ലക്ഷ്യം. ഏഴാം വർഷമാണ് 92.7 ബിഗ് എഫ്.എമിന്റെ ലഹരിവിരുദ്ധ ക്യാമ്പയിൻ ഫിറോസ് നയിക്കുന്നത്. യാത്രയിൽ 14,500ലധികം ഒപ്പുകൾ ശേഖരിച്ച് നവകേരള സദസിൽ നിവേദനം നൽകി.പൊലീസ്,എക്സൈസ് എന്നിവരുമായി സഹകരിച്ച് സ്കൂളുകൾ, കോളേജുകൾ,റസിഡന്റ്സ് അസോസിയേഷനുകൾ എന്നിവിടങ്ങളിൽ ബോധവത്കരണം നടത്തി.യാത്രയിൽ ആർ.ജെ.സുമി,ആർ.ജെ.ലുലു,സൗത്ത് ബിസിനസ് ഹെഡ് മുബാറക്,സൗത്ത് പ്രോഗ്രാം ഹെഡ് ആന്റണി,ജാഗിർ,ജിതിൻ, അനൂപ്, സന്തോഷ്, ജിജു, രാഹുൽ തുടങ്ങിയവർ പങ്കെടുത്തു.