കല്ലമ്പലം: കേരള സ്റ്റേറ്റ് എക്സ് സർവീസ് ലീഗ് വെട്ടിയറ യൂണിറ്റിന്റെ കുടുംബസമ്പർക്ക പരിപാടിയുടെ സമാപനവും വാർഷിക സമ്മേളനവും ഇന്ന് രാവിലെ 9.30 മുതൽ എസ്.എൻ.വി.എൽ.പി സ്കൂളിൽ നടക്കും. ജില്ലാ പ്രസിഡന്റ് അജികുമാർ ഉദ്ഘാടനംചെയ്യും.യൂണിറ്റ് പ്രസിഡന്റ് എ.വി.അനിൽകുമാർ അദ്ധ്യക്ഷത വഹിക്കും.വൈസ് പ്രസിഡന്റ് ജി.പ്രഭാകരൻ നായർ സ്വാഗതവും മഹിളാ വിംഗ് ട്രഷറർ സിന്ധു അനിൽ നന്ദിയും പറയും.എസ്.എസ്.എൽ.സിയിലും,പ്ലസ് ടു വിലും ഫുൾ എ പ്ലസ് നേടയവർക്കും,ഉന്നത വിജയം കരസ്ഥമാക്കിയ യൂണിറ്റ് അംഗങ്ങളുടെ കുട്ടികൾക്കും,മറ്റ് ഉന്നത വിദ്യാഭ്യാസ മേഖലയിൽ പ്രഗൽഭമായ വിജയം നേടിയവർക്കും അവാർഡ് നൽകും .