kpcc

തിരുവനന്തപുരം: കെപിസിസി എക്സിക്യൂട്ടീവ് യോഗം ഡിസംബർ 30ന് കെപിസിസി ആസ്ഥാനത്ത് ചേരുമെന്ന ജനറൽ സെക്രട്ടറി ടി.യു.രാധാകൃഷ്ണൻ അറിയിച്ചു.

കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പിയുടെ അധ്യക്ഷതയിൽ രാവിലെ 10ന് ചേരുന്ന യോഗത്തിൽ പുതുതായി കേരളത്തിന്റെ ചുമതലയേറ്റെടുക്കുന്ന എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ,കോൺഗ്രസ് പ്രവർത്തക സമിതി അംഗങ്ങളായ രമേശ് ചെന്നിത്തല,ഡോ.ശശി തരൂർ, കൊടിക്കുന്നിൽ സുരേഷ്, യു.ഡി.എഫ് കൺവീനർ എം.എം ഹസൻ, സംസ്ഥാനത്ത് നിന്നുള്ള എ.ഐ.സി.സി ഭാരവാഹികൾ,രാഷ്ട്രീയകാര്യ സമിതി അംഗങ്ങൾ, കെ.പി.സി.സി ഭാരവാഹികൾ,ഡി.സി.സി പ്രസിഡന്റുമാർ,എം.പിമാർ,എം.എൽ.എമാർ,കെ.പി.സി.സി എക്സിക്യൂട്ടീവ് അംഗങ്ങൾ, പോഷക സംഘടനകളുടെ അധ്യക്ഷൻമാർ തുടങ്ങിയവർ പങ്കെടുക്കും.