
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിക്ക് റെക്കാഡ് പ്രതിദിന വരുമാനമായി 9.055 കോടി രൂപ ഈ മാസം 23ന് ലഭിച്ചു. ഈ മാസം 11 ന് നേടിയ 9.03 കോടി എന്ന നേട്ടമാണ് മറികടന്നത് മാനേജ്‌മെന്റുംജീവനക്കാരും ഒറ്റക്കെട്ടായി പ്രവർത്തിച്ചതിന്റെ ഫലമാണെന്നും ഇതിന് പിന്നിൽ രാപകൽ പ്രവർത്തിച്ച മുഴുവൻ ജീവക്കാരെയും അഭിനന്ദിക്കുന്നതായും സി.എം.ഡി ബിജു പ്രഭാകർ പറഞ്ഞു. 10 കോടി രൂപയെന്ന പ്രതിദിന വരുമാനമാണ് ലക്ഷ്യമെന്നും സി.എം.ഡി പറഞ്ഞു.