
കല്ലമ്പലം: പതിനഞ്ച് വർഷത്തെ കാത്തിരിപ്പിന് ശേഷം സഭാവതി അമ്മയുടെ വീട്ടിൽ വൈദ്യുതി എത്തി. നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാർഡിലുൾപ്പെട്ട കലാഭവനിൽ സഭാവതി അമ്മയുടെ ആഗ്രഹമായിരുന്നു സ്വന്തമായി വഴിയും വീട്ടിൽ വൈദ്യുതിയും കിട്ടുക എന്നത്. വാർഡ് മെമ്പർ നാവായിക്കുളം അശോകന്റെ നേതൃത്വത്തിൽ നടത്തിയ പരിശ്രമത്തിന്റെ ഫലമായി മുരളീധരൻ ഉണ്ണിത്താൻ, ബിനു എന്നിവർ ചേർന്ന് വഴി നൽകി. തുടർന്ന് നാല് പോസ്റ്റുകൾ ഇട്ട് കല്ലമ്പലം കെ.എസ്.ഇ.ബി ഉദ്യോഗസ്ഥനായ റാവുവിന്റെ നേതൃത്വത്തിൽ വൈദ്യുതിയും നൽകി. സ്വിച്ച് ഓൺ കർമ്മം വാർഡ് മെമ്പർ നാവായിക്കുളം അശോകൻ നിർവഹിച്ചു. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ, ഇരുപത്തിയെട്ടാംമൈൽ വാർഡ് മെമ്പർ പൈവേലിക്കോണം ബിജു, പൊതു പ്രവർത്തകരായ മണമ്പൂർ ദിലീപ്, മുരളീധരൻ നായർ, ഉല്ലാസ്, അരുൺ, ബിനു, ചന്തു, അക്ഷയ്, ആരോമൽ എന്നിവർ പങ്കെടുത്തു.