
മലയിൻകീഴ് : വിഴവൂർ പൗരാവകാശ സംരക്ഷണ സമിതി വാർഷിക സമ്മേളനം കോൺഗ്രസ് വിളപ്പിൽ ബ്ലോക്ക് പ്രസിഡന്റ് മലവിള ബൈജു ഉദ്ഘാടനം ചെയ്തു.വിഴവൂർ ജംഗ്ഷനിൽ ചേർന്ന യോഗത്തിൽ
ടി.സജുവിഴവൂർ അദ്ധ്യക്ഷത വഹിച്ചു.മികച്ച വിജയം നേടിയ എസ്.എസ്.എൽ.സി.,പ്ലസ്.ടു.വദ്യാർത്ഥികൾക്ക് ഡി.സി.സി.ജനറൽ സെക്രട്ടറി ജയചന്ദ്രൻ ഉപഹാരം നൽകി അനുമോദിച്ചു.ഭക്ഷ്യ കിറ്റ് കിറ്റ് വിതരണവുമുണ്ടായിരുന്നു.വിളവൂർക്കൽ രാജേന്ദ്രൻ,വേങ്കൂർ വിജയൻ, ഗോപാലകൃഷ്ണൻ,എസ്.രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.