
തിരുവനന്തപുരം: ശബരിമലയിൽ ഭക്തർക്ക് സൗകര്യമൊരുക്കുന്നതിലും തിരക്ക് നിയന്ത്രിക്കുന്നതിലും സർക്കാർ പരാജയപ്പെട്ടെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ കുറ്റപ്പെടുത്തി. ദർശനത്തിനായി 18 മണിക്കൂറിലേറെ കാത്തുനിൽക്കേണ്ടിവരുന്നു. മതിയായ ടോയ്ലെറ്റ്, വെള്ളം, ഭക്ഷണം തുടങ്ങിയവയ്ക്ക് സൗകര്യമില്ല. പ്രശ്നങ്ങൾ പരിഹരിക്കാൻ അടിയന്തര നടപടികളുണ്ടാകണമെന്നും കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു.