general

ബാലരാമപുരം: പള്ളിച്ചൽ പഞ്ചായത്ത് ഹോമിയോ ഡിസ്പെൻസറി സമ്പൂർണ്ണ ഡിജിറ്റലൈസേഷൻ ഉദ്ഘാടനം പള്ളിച്ചൽ പഞ്ചായത്ത് പ്രസിഡന്റ് ടി.മല്ലിക നിർവഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.ആർ സുനു അദ്ധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ സിമി സാംരഗ്,​ ഹോമിയോ ഹോസ്പിറ്റൽ ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. ഹോമിയോപ്പതി വകുപ്പ് തയ്യാറാക്കിയ ആയുഷ് ഹോമിയോപ്പതി ഇൻഫർമേഷൻ മാനേജ്മെൻറ് സിസ്റ്റം വഴിയാണ് സർക്കാർ ഹോമിയോ ഡിസ്പെൻസറി സമ്പൂർണ്ണമായി കമ്പ്യൂട്ടർവൽക്കരിക്കുന്നത്.