
ബാലരാമപുരം: ഫ്രാബ്സിന്റെയും ബാലരാമപുരം ജനമൈത്രി പൊലീസിന്റെയും ആഭിമുഖ്യത്തിൽ പുനർജനി പുനരധിവാസകേന്ദ്രത്തിൽ നടന്ന ക്രിസ്മസ് ആഘോഷം ബാലരാമപുരം പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ റ്റി.വിജയകുമാർ ഉദ്ഘാടനം ചെയ്തു. ഫ്രാബ്സ് ജനറൽ സെക്രട്ടറി ബാലരാമപുരം അൽഫോൺസ് അദ്ധ്യക്ഷത വഹിച്ചു. പുനരധിവാസ കേന്ദ്രത്തിലെ അന്തേവാസികൾക്ക് കേക്ക് വിതരണം നടത്തി. ഫ്രാബ്സ് പ്രസിഡന്റ് പൂങ്കോട് സുനിൽകുമാർ, പുനർജനി ചെയർമാൻ ഷാ സോമസുന്ദരം,പി.ആർ.ഒ സജിലാൽ,വനിതാ സിവിൽ പൊലീസ് ഓഫീസർ ലിസി തുടങ്ങിയവർ സംസാരിച്ചു.