കിളിമാനൂർ:കിളിമാനൂർ കേന്ദ്രീകരിച്ചു പ്രവർത്തനം തുടങ്ങിയ സാംസ്കാരിക സംഘടനയായ കാലത്തിന്റെ ഉദ്ഘാടനം 29ന് നടക്കും.സിനിമാതാരം ജയൻ ചേർത്തല ഉദ്ഘാടനം നിർവഹിക്കും.മോട്ടിവേറ്ററും മിനിസ്ക്രീൻ താരവുമായ കിഷോർ മുഖ്യപ്രഭാഷണം നടത്തും.കവി കുരീപ്പുഴ ശ്രീകുമാർ,ഒ.എസ്.അംബിക എം.എൽ.എ,പഴയകുന്നുമ്മൽ പഞ്ചായത്ത് പ്രസിഡന്റ് എൻ.സലിൻ തുടങ്ങിയവർ പങ്കെടുക്കും.ഗസൽ ഗായകൻ അലോഷി ആദമിന്റെ ഗസൽരാവ്, മെഗാതിരുവാതിര എന്നിവയുമുണ്ടാകും.വിവിധ മേഖലകളിലെ പ്രശസ്തരായ കിളിമാനൂരിലെ പ്രതിഭകളെ ആദരിക്കും.