nss

കാട്ടാക്കട:പെരുകാവ് എൻ.എസ്.എസ് കരയോഗത്തിലെ നവീകരിച്ച ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം നായർ സർവ്വീസ് സൊസൈറ്റി വൈസ് പ്രസിഡന്റ് എം.സംഗീത് കുമാർ നിർവഹിച്ചു.കാട്ടാക്കട താലൂക്ക് യൂണിയൻ പ്രസിഡന്റ് ബി.ചന്ദ്രശേഖരൻ നായർ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു.യൂണിയൻ വൈസ് പ്രസിഡന്റ് ഡി.ഗോപാലകൃഷ്ണൻ നായർ,യൂണിയൻ സെക്രട്ടറി ബി.എസ്.പ്രദീപ് കുമാർ,യൂണിയൻ കമ്മിറ്റിയംഗങ്ങളായ ബി.ജയകുമാർ,പി.വിവേകാനന്ദൻ നായർ,പ്രതിനിധി സഭാംഗം ജി.പരമേശ്വരൻ നായർ,കരയോഗം പ്രസിഡന്റ് വി.പരമേശ്വരൻ നായർ,സെക്രട്ടറി പി.രാമചന്ദ്രൻ നായർ,ട്രഷറർ കെ.ഗോപകുമാരൻ നായർ,എന്നിവർ സംസാരിച്ചു.തുടർന്ന് വനിതാ സമാജാംഗങ്ങളുടെ തിരുവാതിരക്കളിയും പ്രതിഭാ സംഗമവവും എൻഡോവ്മെന്റ് വിതരണവും നടന്നു.