
വക്കം: സാന്ത്വനം പാലിയേറ്റീവ് കെയറിന്റെ വാർഷിക പാെതുയോഗവും തിരഞ്ഞെടുപ്പും എഫ്.എസ്.സി.ബി ഹാളിൽ സംഘടിപ്പിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് പ്രൊഫസറും ഐ.എം.എ ട്രഷററുമായ ഡോ.റോയ് ആർ.ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മ്യൂസിയം ഡയറക്ടർ അബു ശിവദാസ്,കേന്ദ്ര സെൻസർ ബോർഡ് അംഗം കെ.പാർത്ഥ സാരഥി, മികച്ച നടനുള്ള (ടെലിഫിലിം) സംസ്ഥാന അവാർഡ് ജേതാവ് ഗിരീഷ് ബാബു തുടങ്ങിയവരെ ചടങ്ങിൽ ആദരിച്ചു. ആർ.പ്രദീപിനെ പ്രസിഡന്റായും വി.എസ് സജിയെ സെക്രട്ടറിയായും എസ്. ജയദേവിനെ ട്രഷററായും തിരഞ്ഞെടുത്തു. പഞ്ചായത്തംഗം നിഷ മോനി,കെ.ജയിൻ തുടങ്ങിയവർ പങ്കെടുത്തു.