വെഞ്ഞാറമൂട്: വാമനപുരം മണ്ഡലത്തിലെ നെല്ലനാട് വെട്ടുവിള അംബേദ്കർ ഗ്രാമം പദ്ധതിക്ക് ഒരു കോടി രൂപയുടെ വിവിധ വികസന പ്രവർത്തനങ്ങൾക്ക് പട്ടികജാതി വികസന വകുപ്പിന്റെ സാങ്കേതികാനുമതി ലഭിച്ചു. കോളനി നിവാസികൾക്കായി വീട് നവീകരണം,കുടിവെളള വിതരണം,ലൈറ്റുകൾ,റോഡ് നിർമ്മാണം എന്നിവയ്ക്കായാണ് പദ്ധതി പ്രകാരം തുക ചെലവഴിക്കുന്നത്. ജില്ല നിർമ്മിതികേന്ദ്രം തയാറാക്കി നൽകിയ പ്രോജക്ട് എസ്റ്റിമേറ്റ് പട്ടികജാതി വികസന വകുപ്പ് അംഗീകരിച്ചതിനാൽ നിർമ്മാണ പ്രവൃത്തികൾ ഉടൻ ആരംഭിക്കുമെന്ന് ഡി.കെ മുരളി എം.എൽ.എ അറിയിച്ചു.