
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ കണ്ണ് പരിശോധനയ്‌ക്കെത്തിയ 10 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയിൽ. ഉദിയൻകുളങ്ങര തുണ്ടുവിളാകത്ത് സതീഷാണ് (52) അറസ്റ്റിലായത്. തിങ്കളാഴ്ച രാവിലെ 10ഓടെയായിരുന്നു സംഭവം. ചികിത്സയുടെ ഭാഗമായി കണ്ണിൽ മരുന്നൊഴിച്ച് ഇരിക്കുകയായിരുന്ന കുട്ടിയുടെ പുറകിലൂടെ ചെന്നായിരുന്നു പ്രതിയുടെ അതിക്രമം.
ഈ സമയം കുട്ടിയുടെ അമ്മയും ബന്ധുവും കുറച്ച് ദൂരെ നിൽക്കുകയായിരുന്നു. പിന്നീട് കുട്ടി സംഭവം അമ്മയോട് പറഞ്ഞെന്ന് മനസിലാക്കിയ ഇയാൾ ബൈക്കിൽ രക്ഷപ്പെട്ടു. എന്നാൽ ആശുപത്രിയിൽ നിന്ന ചിലയാളുകളും നാട്ടുകാരും ഇയാളെ പിന്തുടർന്ന് അമരവിളയിൽ വച്ച് പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്‌തു.