
തിരുവനന്തപുരം: കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴിൽ തിരുവനന്തപുരത്ത് തൈക്കാട് പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവനകേന്ദ്രം ഒരു സ്വകാര്യ സ്ഥാപനവുമായി സംയോജിച്ച് പട്ടികജാതി പട്ടികവർഗത്തിൽപ്പെട്ട യുവതീ യുവാക്കൾക്ക് വേണ്ടി ജനുവരി അഞ്ചിന് സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. ഒഴിവുസംബന്ധമായ വിശദവിവരങ്ങൾക്ക് National Career Service Centre for SC/STs,Trivandrum എന്ന ഫേസ്ബുക്ക് പേജ് സന്ദർശിക്കുക. ഉദ്യോഗാർത്ഥികൾ ജനുവരി 3ന് വൈകിട്ട് അഞ്ചിന് മുമ്പായി https:/forms.gle/T9eo4F6ZzFtwvSxD9 എന്ന ഗൂഗിൾ ലിങ്ക് വഴി രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്തവർ ബയേഡേറ്റയും വിദ്യാഭ്യാസ യോഗ്യത, ജാതി, വയസ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം ജനുവരി അഞ്ചിന് രാവിലെ 10ന് National Career Service Centre for SC/STs, Behind Govt. Music College, Thycaud, Trivandrum എന്ന സ്ഥാപനത്തിലെത്തി ഇന്റർവ്യൂവിനു ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0471 2332113
നാഷണൽ ആയുഷ് മിഷനിൽ അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: നാഷണൽ ആയുഷ് മിഷൻ ജില്ലയിൽ നടപ്പാക്കിവരുന്ന വിവിധ പ്രോജക്ടിലേക്ക് മൾട്ടി പർപ്പസ് വർക്കർ, യോഗ ഡെമോൺസ്ട്രേറ്റർ, സാനിറ്റേഷൻ വർക്കർ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. മൾട്ടി പർപ്പസ് വർക്കർ തസ്തികയിലെ ഇന്റർവ്യൂ ജനുവരി 5ന്, യോഗ ഡെമോൻസ്ട്രേറ്റർ ഇന്റർവ്യൂ ജനുവരി 9ന്, സാനിറ്റേഷൻ വർക്കർ ഇന്റർവ്യൂ ജനുവരി 16ന് രാവിലെ 11 മണിക്ക് നടക്കും. അപേക്ഷകൾ ആയുർവേദ കോളേജിന് സമീപമുള്ള ആരോഗ്യഭവൻ അഞ്ചാം നിലയിൽ പ്രവർത്തിക്കുന്ന ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിൽ (നാഷണൽ ആയുഷ്മിഷൻ) നേരിട്ടോ തപാൽ മുഖേനയോ 29ന് മുമ്പ് ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾക്ക് www.nam.kerala.gov.in.
മെഡിക്കൽ അനുബന്ധ കോഴ്സുകളിൽ പ്രവേശനം
തിരുവനന്തപുരം: സർക്കാർ, സ്വാശ്രയ കോളേജുകളിൽ അഗ്രികൾച്ചർ/ ഫോറസ്ട്രി/ ഫിഷറീസ്/ കോ ഓപ്പറേഷൻ & ബാങ്കിംഗ്/ ക്ലൈമറ്റ് ചെയ്ഞ്ച് & എൻവയൺമെന്റൽ സയൻസ്/ ബി.ടെക് ബയോടെക്നോളജി കോഴ്സുകളിലെ ഒഴിവുകളിലേക്കുള്ള നാലാംഘട്ട സ്ട്രേ വേക്കൻസി അലോട്ട്മെന്റ് 28ന് ഉച്ചയ്ക്ക് 2വരെ അതത് കോളേജുകളിൽ നടത്തും. ഒഴിവുകളുടെ വിവരങ്ങൾക്ക് www.cee.kerala.gov.in. ഹെൽപ് ലൈൻ: 0471 2525300.
എൽ എൽ.എം പ്രവേശനം
തിരുവനന്തപുരം: മോപ്-അപ് അലോട്ട്മെന്റിന് ശേഷം ഒഴിവുള്ള എൽ എൽ.എം സീറ്റുകളിൽ പ്രവേശനത്തിന് 30 ഉച്ചയ്ക്ക് രണ്ടു വരെ കോളേജ് പ്രിൻസിപ്പൽമാർക്ക് അപേക്ഷ നൽകാം. വിവരങ്ങൾക്ക് www.cee.kerala.gov.in. ഫോൺ: 0471 2525300.
ന്യൂക്ലിയർ മെഡിസിൻ ടെക്നോളജിസ്റ്റ് നിയമനം
തിരുവനന്തപുരം : ആർ.സി.സിയിൽ ന്യൂക്ലിയർ മെഡിസിൻ ടെക്നോളജിസ്റ്റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷകൾ ക്ഷണിച്ചു. ജനുവരി 10ന് വൈകിട്ട് 3വരെ അപേക്ഷിക്കാം. വിശദ വിവരങ്ങൾക്കും അപേക്ഷാഫോമിനും www.rcctvm.gov.in.