arrest-gokul

വർക്കല: പതിനേഴുകാരിയെ വീട്ടിൽ അതിക്രമിച്ച് കയറി ഉപദ്രവിച്ച കേസിൽ യുവാവിനെ അയിരൂർ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം പൂജപ്പുര തിരുമല പേരൂർകോണം വാറിൽ പടിഞ്ഞാറെ പുത്തൻ വീട്ടിൽ ഗോകുൽ (20) ആണ് അറസ്റ്റിലായത്. സോഷ്യൽ മീഡിയ വഴി ഗോകുൽ പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിക്കുകയും വീടിന്റെ ലൊക്കേഷൻ ഉൾപ്പടെയുള്ള വിവരങ്ങൾ ചോദിച്ചറിയുകയും ചെയ്തശേഷം വീട്ടിലെത്തി ഉപദ്രവിച്ചതായാണ് പരാതി. തന്റെ നഗ്‌ന വീഡിയോയും ഫോട്ടോയും കയ്യിലുണ്ടെന്നും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്നും ഇയാൾ ഭീഷണിപ്പെടുത്തിയതായും പെൺകുട്ടി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഐ.ടി ആക്റ്റ്, പോക്സോ വകുപ്പുകൾ പ്രകാരം അറസ്റ്റ്‌ രേഖപ്പെടുത്തി പ്രതിയെ റിമാൻഡ് ചെയ്തു.