തിരുവനന്തപുരം:ഹിന്ദു ധർമ്മ പരിഷത്തിന്റെ നേതൃത്വത്തിൽ ജനുവരി 6 മുതൽ 12 വരെ പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന ഹിന്ദു മഹാസമ്മേളനത്തിന്റെ ഭാഗമായി സ്കൂൾ-കോളേജ് വിദ്യാർത്ഥികൾക്ക് ക്വിസ്,ചിത്രരചന,പ്രസംഗമത്സരം സംഘടിപ്പിക്കും. കുന്നുംപുറം ചിന്മയസ്കൂളിൽ 29 ന് രാവിലെ 9.30 മുതൽ മത്സരം നടക്കുമെന്ന് ഹിന്ദു ധർമ്മ പരിഷത്ത് ജനറൽ കൺവീനർ വി.സുധകുമാർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.രാമായണവുമായി ബന്ധപ്പെട്ട വിഷയത്തിലാണ് ക്വിസ് മത്സരം.സ്വാമി വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗത്തെ ആധാരമാക്കിയാണ് പ്രസംഗമത്സരം.രജിസ്ട്രേഷനുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് ഫോൺ.9447764289.