
നാലാം സെമസ്റ്റർ എം.എ തമിഴ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, എം.എ ഡാൻസ് (കേരള നടനം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
നാലാം സെമസ്റ്റർ എം.എസ്സി കെമിസ്ട്രി/അനലിറ്റിക്കൽ കെമിസ്ട്രി/പോളിമർ കെമിസ്ട്രി (റഗുലർ/സപ്ലിമെന്ററി) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.
ബി.ടെക് പാർട്ട്ടൈം റീസ്ട്രക്ച്ചേർഡ് കോഴ്സിന്റെ (2008 സ്കീം) മൂന്ന് (ജനുവരി 2023), നാല് (നവംബർ 2022), അഞ്ച് (ഡിസംബർ 2022), ആറ് (ജനുവരി 2023) സെമസ്റ്ററുകളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ജനുവരി 2024 സെഷൻ പിഎച്ച്.ഡി രജിസ്ട്രേഷന് ഒഴിവുകളുള്ള വിഷയങ്ങളിൽ www.research.keralauniversity.ac.in പോർട്ടലിൽ ജനുവരി 15വരെ അപേക്ഷിക്കാം. സർവകലാശാല ടീച്ചിംഗ് ഡിപ്പാർട്ട്മെന്റുകൾ ഇല്ലാത്ത വിഷയങ്ങളിൽ അപേക്ഷിച്ചവർ ഓൺലൈൻ അപേക്ഷയുടെ പകർപ്പും അനുബന്ധ രേഖകളും ജനുവരി 16 ന് വൈകിട്ട് 5നകം രജിസ്ട്രാർക്ക് ലഭ്യമാക്കണം.
എം.ജി യൂണി പരീക്ഷാ ഫലം
രണ്ടാം സെമസ്റ്റർ എം.എ ഇസ്ലാമിക് ഹിസ്റ്ററി (പി.ജി.സി.എസ്.എസ് 2012-2014 അഡ്മിഷൻ മേഴ്സി ചാൻസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസടച്ച് ജനുവരി അഞ്ചു വരെ ഓൺലൈനിൽ അപേക്ഷിക്കാം.
.....................................
ബി.എസ്സി(1998-2008 അഡ്മിഷനുകൾ ആനുവൽ സ്കീം) സ്പെഷ്യൽ മെഴ്സി ചാൻസ് പാർട്ട് 3 മെയിൻ ബോട്ടണി (ജനുവരി 2023) പാർട്ട് 3 സബ്സിഡറി (നവംബർ 2022) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരശോധനയ്ക്കും നിശ്ചിത ഫീസടച്ച് ജനുവരി ആറുവരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ അപേക്ഷ നൽകാം.
.....................................
നാലാം സെമസ്റ്റർ സി.ബി.സി.എസ് ബികോം(പ്രൈവറ്റ് മോഡൽ 1, മേയ് 2023, 2021 അഡ്മിഷൻ റഗുലർ, 2020 അഡ്മിഷൻ ഇംപ്രൂവ്മെന്റും സപ്ലിമെന്ററിയും, 2017 മുതൽ 2019 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി, 2022 അഡ്മിഷൻ അഡിഷണൽ ഇലക്ടീവ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധയ്ക്കും നിശ്ചിത ഫീസടച്ച് ജനുവരി എട്ടുവരെ അപേക്ഷ നൽകാം.
പ്രാക്ടിക്കൽ
മൂന്നാം സെമസ്റ്റർ ബി.വോക് റിന്യൂവബിൾ എനർജി മാനേജ്മെന്റ്, റിന്യൂവബിൾ എനർജി ടെക്നോളജി ആൻഡ് മാനേജ്മെന്റ് (പുതിയ സ്കീം 2022 അഡ്മിഷൻ റഗുലർ, 2021 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2018,2019, 2020, 2021 അഡ്മിഷനുകൾ റീഅപ്പിയറൻസ്) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ജനുവരി 17 മുതൽ കാലടി ശ്രീശങ്കര കോളജിൽ നടക്കും.
കാലിക്കറ്റ് സർവകലാശാല പരീക്ഷാഫലം
രണ്ടാം സെമസ്റ്റർ എം.എസ്സി മാത്തമാറ്റിക്സ് ഏപ്രിൽ 2023 റഗുലർ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
2019 ജൂലായിൽ നടന്ന വിദൂരവിഭാഗം എം.ബി.എ(സി.യു.സി.എസ്.എസ് 2014 പ്രവേശനം) നാലാം സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷാഫലം പ്രഖ്യാപിച്ചു.
പുനർമൂല്യനിർണയ ഫലം
രണ്ടാം സെമസ്റ്റർ എം.എ ഹിന്ദി, സംസ്കൃത സാഹിത്യം ഏപ്രിൽ 2023 പരീക്ഷയുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.