
ചിറയിൻകീഴ്: എസ്.എൻ.ഡി.പി യോഗം ചിറയിൻകീഴ് യൂണിയന്റെ നേതൃത്വത്തിൽ ശാർക്കര ശ്രീനാരായണ ഗുരുക്ഷേത്ര മണ്ഡപത്തിൽ നടന്ന ശിവഗിരി മഹാതീർത്ഥാടന വിളംബര പദയാത്ര കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ ഉദ്ഘാടനം ചെയ്തു.ഗുരുക്ഷേത്ര സമിതി പ്രസിഡന്റ് ഡോ.ബി.സീരപാണി അദ്ധ്യക്ഷത വഹിച്ചു.വനിതാ സംഘം യൂണിയൻ ഭാരവാഹികളായ ലതികപ്രകാശ്, ഷീലസോമൻ,ഉദയകുമാരി വക്കം എന്നിവർക്ക് കേന്ദ്ര സഹമന്ത്രി പീതപതാക കൈമാറി. യൂണിയൻ വൈസ് പ്രസിഡന്റ് പ്രദീപ് സഭവിള, സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴി, ഡോ.ഗിരിജ, എസ്.എൻ.ഡി.പി യോഗം വനിതാ സംഘം കോഓർഡിനേറ്റർ രമണി ടീച്ചർ വക്കം, യോഗം കൗൺസിലർ ഡി.വിപിൻരാജ്, യോഗം ഡയറക്ടർ അഴൂർബിജു, യൂണിയൻ കൗൺസിലർമാരായ സി.കൃത്തിദാസ്, ഉണ്ണിക്കൃഷ്ണൻ ഗോപിക, ഡി.ചിത്രാംഗദൻ, ആർ.എസ് ഗാന്ധി കടയ്ക്കാവൂർ, ഗുരുക്ഷേത്ര ഗുരു മണ്ഡപ സമിതി ജില്ലാ പ്രസിഡന്റ് ബൈജു തോന്നയ്ക്കൽ, ഷാജികുമാർ(അപ്പു), ബി.അനിൽകുമാർ എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗങ്ങളായ കെ.പുഷ്കരൻ, കീർത്തി കൃഷ്ണ, കെ.രഘുനാഥൻ,ബീന ഉദയകുമാർ, വൽസലപുതുക്കരി, വിജയഅനിൽകുമാർ, ഷീലമനോഹരൻ, ശ്രീജ അജയൻ എന്നിവർ പങ്കെടുത്തു.