
നെടുമങ്ങാട് : ഡി.ജി.പി ഓഫീസ് മാർച്ചിനിടയിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ നടന്ന പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആനാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ യോഗവും പന്തം കൊളുത്തി പ്രകടനവും നടത്തി.അംഗം ആനാട് ജയൻ ഉദ്ഘാടനം ചെയ്തു.കോൺഗ്രസ് ആനാട് മണ്ഡലം പ്രസിഡന്റ് ഹുമയൂൺ കബീർ അദ്ധ്യക്ഷത വഹിച്ചു.മുൻ മണ്ഡലം പ്രസിഡന്റുമാരായ ആർ.അജയകുമാർ,പുത്തൻപാലം ഷഹീദ്, ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് ആനാട് സുരേഷ്,ജില്ലാ പഞ്ചായത്ത് മുൻ അംഗം ആർ.ജെ മഞ്ജു,മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ എ.മുരളീധരൻ നായർ,പാണയം അബ്ദുൽ ജലീൽ,നെട്ടറകോണം അശോകൻ,ജോയ് വടക്കേല, ജോസ് തച്ചോണം തുടങ്ങിയവർ പങ്കെടുത്തു.