photo

ചാരുംമൂട് : നൂറനാട് പൊലീസ് സ്റ്റേഷനിൽ പത്തൊമ്പതോളം ക്രിമിനൽ കേസുകളിൽ പ്രതിയായ ആദിക്കാട്ടുകുളങ്ങര കുറ്റിപ്പറമ്പിൽ വീട്ടിൽ ഹാഷിമിനെ (33) കാപ്പ നിയമപ്രകാരം നാടുകടത്തി. അടൂർ, ശാസ്താംകോട്ട, ഷോർണൂർ എന്നീ സ്റ്റേഷനുകളിലും പ്രതിക്കെതിരെ കേസുണ്ട്. 2018 ൽ നൂറനാട് പൊലീസിന്റെ ഗുണ്ടാലിസ്റ്റിൽ ഉൾപ്പെട്ട ഹാഷിം ലഹരിക്ക് അടിമയാണെന്ന് പൊലീസ് പറഞ്ഞു. പാലമേൽ പഞ്ചായത്ത് പത്താം വാർഡ് മെമ്പറായ ബൈജുവിനെ വീട്ടിൽ കയറി നാശനഷ്ടങ്ങൾ വരുത്തിയ കേസിലാണ് കാപ്പ പ്രകാരം ആലപ്പുഴ ജില്ലയിൽ നിന്ന് നാടുകടത്തിയത്. നൂറനാട് എസ്.എച്ച്.

ഒ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആലപ്പുഴ ജില്ല പൊലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നിർദ്ദേശ പ്രകാരം എറണാകുളം റേഞ്ച് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ പുട്ട വിമലാദിത്യയാണ് ഹാഷിമിനെ ആലപ്പുഴ ജില്ലയിൽ പ്രവേശിക്കുന്നത് വിലക്കിയത്.