s

ശിവഗിരി : 91-ാമത് തീർത്ഥാടനത്തിന്റെ ഭാഗമായി ഗുരുധർമ്മ പ്രചാരണസഭാ സമ്മേളനം ഇന്ന് രാവിലെ 10 ന് ശിവഗിരിയിൽ നടക്കും. നാഷണൽ ജുഡീഷ്യൽ അക്കാഡമി മുൻ ഡയറക്ടർ ഡോ . ജി. മോഹൻ ഗോപാൽ ഉദ്ഘാടനംചെയ്യും.

ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിക്കും. ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, ഗുരുധർമ്മ പ്രചാരണസഭ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി, ജോയിന്റ് സെക്രട്ടറി സ്വാമി വീരേശ്വരാനന്ദ എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തും . പത്തനാപുരം ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജനെ ചടങ്ങിൽ ആദരിക്കും.