bnsh

പാല: യുവാക്കളെ കൊലപ്പെടുത്താൻ ശ്ര​മിച്ച ര​ണ്ടു​പേർ അ​റ​സ്റ്റിൽ. ഭരണങ്ങാനം ഉള്ളനാ​ട് കൂടമറ്റ​ത്തിൽ ബിനീഷ് (27), ഭരണങ്ങാനം ഉള്ളനാട് ചെമ്പൻപുരയിട​ത്തിൽ അനൂപ് (35) എന്നിവരെയാണ് പാ​ലാ പൊലീസ് അറസ്റ്റ് ചെയ്ത​ത്. പാലാ സ്വദേശികളായ യുവാക്കളെ തടഞ്ഞുനിർ​ത്തി അ​സ​ഭ്യം​പ​റ​യു​ക​യും ഹെൽമറ്റ് കൊണ്ട് ഇടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു.

ആക്രമണത്തിൽ യുവാവിന്റെ മൂ​ക്കിന് പരിക്കേൽക്കുകയും ചെയ്തു. യുവാക്കൾ കടം നൽകിയ പണം തിരികെ ചോദിച്ചതുമായി ബന്ധപ്പെട്ട് ഇവർ തമ്മിൽ തർക്കങ്ങൾ നിലനിന്നിരുന്നു. പരാതിയെ തുടർന്ന് പാ​ലാ പൊലീസ് കേ​സെ​ടുത്ത് ഇവരെ പിടി​കൂ​ടി.

എസ്.എ​ച്ച്.ഒ കെ.പി ടോംസൺ, എസ്.ഐ ബിനു, സി.പി.ഒമാരായ ശ്രീജേഷ് കു​മാർ, ജ​സ്റ്റിൻ, രഞ്ജിത്ത്, അരുൺകുമാർ എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി.