ajay

പള്ളിക്കത്തോട്: മദ്ധ്യവയസ്‌കനെ കൊലപ്പെടുത്താൻ ശ്ര​മി​ച്ച അ​ച്ഛനും മ​കനും അ​റ​സ്റ്റിൽ. വാഴൂർ പതിനാലാം മൈൽ മുള്ളോത്തുപറ​മ്പിൽ അ​ജയ് (32), ഇയാളുടെ പിതാവായ അപ്പുക്കുട്ടൻ നായർ (60) എന്നിവരെയാണ് പള്ളിക്കത്തോ​ട് പൊലീസ് അറസ്റ്റ് ചെയ്ത​ത്. ഇ​ക്ക​ഴിഞ്ഞ 20ന് പുളിക്കൽ കവല ജംഗ്ഷന് സ​മീ​പ​ത്താ​ണ് സം​ഭ​വം. അജയ്​ക്ക് മദ്ധ്യവയസ്‌കനോട്​ തൊഴിൽപരമായ തർക്കം സംബന്ധിച്ച് മുൻ വിരോധം നിലനിന്നിരുന്നു. ഇതിന്റെ തു​ടർ​ച്ച​യാ​യാ​ണ് ആ​ക്ര​മ​ണം. പരാതിയെ തുടർന്ന് പള്ളിക്കത്തോ​ട് പൊലീസ് കേ​സെ​ടു​ത്ത് ഇ​രു​വ​രെയും അറസ്റ്റ് ചെ​യ്​തു. എസ്.എ​ച്ച്.ഒ കെ.ബി ഹരികൃ​ഷ്ണൻ, എസ്.ഐ റെയ്‌നോൾഡ് ബി.ഫെർണാണ്ടസ്, സി.പി.ഒമാരായ അനീഷ്, ശ്രീജിത്ത്,അൻസീം എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.