bevco

തിരുവനന്തപുരം: ക്രിസ്മസിന് ബിവറേജസ് കോർപ്പറേഷന് റെക്കാഡ് മദ്യവില്പന. മുൻവർഷത്തെക്കാൾ 11 കോടിയുടെ വർദ്ധനവാണുണ്ടായത്. 22 മുതൽ 25 വരെയുള്ള ദിവസങ്ങളിൽ 222 കോടിയുടെ മദ്യമാണ് വിറ്റത്. 2022ൽ ഇത് 211 കോടിയായിരുന്നു.

24ന് മാത്രം 70.73 കോടിയുടെ വില്പന നടന്നു. കഴിഞ്ഞ വർഷം ഇത് 69.55 കോടിയായിരുന്നു. 24ന് ബെവ്കോയുടെയും കൺസ്യൂമർഫെഡിന്റെയും കൂടുതൽ വില്പന നടന്ന ഷോപ്പുകളിൽ മിക്കതും തൃശൂർ ജില്ലയിലാണ്.

ചാലക്കുടി ബെവ്കോ ഷോപ്പാണ് മുന്നിൽ (63.85 ലക്ഷം)​. ചങ്ങനാശ്ശേരി (62.87), ഇരിങ്ങാലക്കുട (62.31) എന്നിവയാണ് തൊട്ടടുത്ത സ്ഥാനങ്ങളിൽ. കൊടുങ്ങല്ലൂർ ഷോപ്പാണ് കൺസ്യൂമർഫെഡിൽ ഒന്നാം സ്ഥാനത്ത് (60.85 ലക്ഷം)​. ഞാറയ്ക്കൽ (50.49), ബാനർജി റോഡ്, എറണാകുളം (47.39) എന്നിവയാണ് അടുത്ത സ്ഥാനങ്ങളിൽ.