തിരുവനന്തപുരം : സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായി എച്ച്.എൽ.എൽ
ലൈഫ് കെയർ ലിമിറ്റഡിന്റെ പേരൂർക്കട ഫാക്ടറിയിൽ ഇന്ന് രാത്രി 9ന് ഓൺ -സൈറ്റ് മോക് ഡ്രിൽ നടത്തും. ഫയർഫോഴ്‌സ്,പൊലീസ്, ഡിപ്പാർട്ട്‌മെന്റ് ഒഫ് ഫാക്ടറീസ് ആൻഡ് ബോയിലേഴ്‌സ്, സംസ്ഥാന
മലിനീകരണ നിയന്ത്രണ ബോർഡ് എന്നിവയുടെയും സമീപപ്രദേശത്തെ ആശുപത്രികളുടെയും
സഹകരണത്താേടെയാണിത്.ഫാക്ടറിയിലെ എൽ.എ3.ജി സ്റ്റോറേജിലാണ് മോക് ഡ്രിൽ നടക്കുക.ഫാക്ടറി പ്രവർത്തനത്തിന്റെ ഭാഗമായി അടിയന്തര സാഹചര്യങ്ങളിൽ അഗ്നിശമന സംവിധാനം കൈകാര്യം ചെയ്യുകയെന്ന ഉദ്ദേശ്യത്താേടെയാണ് മോക്ഡ്രിൽ സംഘടിപ്പിക്കുന്നത്.