police-stall

ശിവഗിരി: തീർത്ഥാടനത്തിന്റെ ഭാഗമായി തിരുവനന്തപുരം റൂറൽ പൊലീസ് കൺസ്യൂമർ സ്റ്റോറിന്റെ ആഭിമുഖ്യത്തിൽ സ്റ്റാൾ ആരംഭിച്ചു. വർക്കല നാരായണഗുരുകുലവും തിരുവനന്തപുരം മൈത്രി ബുക്സും പ്രസിദ്ധീകരിച്ചിട്ടുള്ള ശ്രീനാരായണ ഗുരുദേവ കൃതികളും വ്യാഖ്യാനങ്ങളും പോലീസ് സ്റ്റാളിൽ നിന്നും വിലക്കുറവിൽ വാങ്ങാവുന്നതാണ്.

ശിവഗിരി തീർത്ഥാടനത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് പൊലീസിന്റെ മുൻകൈയിൽ ഇത്തരമൊരു സംരംഭം നടക്കുന്നതെന്ന് ശിവഗിരി മഠം ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ പറഞ്ഞു.. അഡ്വ. വി. ജോയി എം.എൽ.എ സ്വാമി ശുഭാംഗാനന്ദക്ക് ഗുരുദേവ കൃതി നൽകി ഉദ്ഘാടനം നിർവഹിച്ചു. സ്വാമി ശങ്കരാനന്ദ, കേരള പൊലീസ് അസോസിയേഷൻ റൂറൽ ജില്ല പ്രസിഡന്റ് വിജു. ടി, സെക്രട്ടറി വിനു. ജി. വി, തിരുവനന്തപുരം റൂറൽ പൊലീസ് കൺസ്യൂമർ കോപ്പറേറ്റീവ് സ്റ്റോർ സെക്രട്ടറി കൃഷ്ണ ലാൽ.ജി.എസ് , മൈത്രി ബുക്ക്സ് പ്രസാധകൻ എ. ലാൽസലാം, ശിവഗിരി മഠം ലീഗൽ ഓഫീസർ അഡ്വ. സമീൻ, ശിവഗിരി തീർത്ഥാടന കമ്മറ്റി ഭാരവാഹികളായ അരുൺ, പ്രദീപ് എന്നിവർ സംബന്ധിച്ചു.

ഫോട്ടോ: തീർത്ഥാടനത്തിന്റെ ഭാഗമായി തിരുവനന്തപുരം റൂറൽ പൊലീസ് കൺസ്യൂമർ സ്റ്റോറിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച സ്റ്റാൾ അഡ്വ. വി. ജോയി എം.എൽ.എ സ്വാമി ശുഭാംഗാനന്ദക്ക് ഗുരുദേവ കൃതി നൽകി ഉദ്ഘാടനം നിർവഹിക്കുന്നു