പാറശാല: ധനുവച്ചപുരം വി.ടി.എം.എൻ.എസ്.എസ് കോളേജിലെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു.1995-98 ഡിഗി ബാച്ചിലെ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ സ്നേഹ നിലാവാണ് ആഘോഷം സംഘടിപ്പിച്ചത്. നെയ്യാറ്റിൻകര സൈബോ ടെക് കമ്പ്യൂട്ടേഴ്സിൽ നടന്ന കൂട്ടായ്മയുടെ ആഘോഷ പരിപാടികളിൽ 1995-98 ഡിഗി ബാച്ചിലെ അംഗങ്ങളായ പൂഴിക്കുന്ന് സതീഷ്, അഡ്വ.സി.ആർ.പ്രാണകുമാർ, ഡി. സന്തോഷ് കുമാർ, എസ്.ലത, ജി.പ്രമോദ് കുമാർ, റ്റി.അജിത് കുമാർ, ഷാജി പുത്തലത്ത്, എസ്.ശ്രീകാന്ത്. സുരേഷ് കുമാർ,ടി.എം.വിനോദ്,ബെൻസാം , അജയാക്ഷൻ പി.എസ് എന്നിവർ സംസാരിച്ചു.