
പാറശാല:ചെങ്കൽ സായി കൃഷ്ണ പബ്ലിക് സ്കൂളിൽ സംഘടിപ്പിച്ച ക്രിസ്മസ് ആഘോഷ പരിപാടികൾ കുരുമ്പോട് സി.എസ്.ഐ ചർച്ചിലെ ഫാ.ഷിജു പി.ജെ ക്രിസ്മസ് കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു.സ്കൂൾ മാനേജിംഗ് ഡയറക്ടർ രാജശേഖരൻ നായർ, മാനേജർ മോഹനൻ കുമാർ, അക്കാദമിക് ഡയറക്ടർ രാധാകൃഷ്ണൻ, പ്രിൻസിപ്പൽ രേണുക എന്നിവർ സംസാരിച്ചു. ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി വിദ്യാർത്ഥികൾ അവതരിപ്പിച്ച കലാപരിപാടികളും നടന്നു.