
തിരുവനന്തപുരം: വനിത ശിശു വികസന വകുപ്പിൽ ചൈൽഡ് ഡെവലപ്‌മെന്റ് പ്രോജക്ട് ഓഫീസർ (സ്ത്രീകൾ മാത്രം) (കാറ്റഗറി നമ്പർ 196/2020) തസ്തികയിലേക്ക് ജനുവരി 3, 4, 5, 23, 24, 25 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഓറൽ പാത്തോളജി ആൻഡ് മൈക്രോബയോളജി - ഒന്നാം എൻ.സി.എ.വിശ്വകർമ്മ (കാറ്റഗറി നമ്പർ 331/2022) തസ്തികയിലേക്ക് 3 ന് രാവിലെ 9.30 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
കേരള സെറാമിക്‌സിൽ അസിസ്റ്റന്റ് മാനേജർ (ഇലക്ട്രിക്കൽ) (കാറ്റഗറി നമ്പർ 322/2019) തസ്തികയിലേക്ക് 4 ന് രാവിലെ 10 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധനയും അഭിമുഖവും നടത്തും.
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ തിയേറ്റർ മെക്കാനിക് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 61/2020) തസ്തികയിലേക്ക് 5 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
ഒ.എം.ആർ പരീക്ഷ
ഹാന്റക്സിൽ ടെക്നിക്കൽ സൂപ്പർവൈസർ (നേരിട്ടും തസ്തികമാറ്റം മുഖേനയും) (കാറ്റഗറി നമ്പർ 701/2022, 702/2022) തസ്തികയിലേക്ക് 29 ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12 വരെ ഒ.എം.ആർ പരീക്ഷ നടത്തും.
ഫാർമസ്യൂട്ടിക്കൽ കോർപ്പറേഷൻ (ഐ.എം) കേരള ലിമിറ്റഡിൽ ആയുർവേദ തെറാപ്പിസ്റ്റ് (മെയിൽ ആൻഡ് ഫീമെയിൽ) (കാറ്റഗറി നമ്പർ 97/2023, 98/2023), ആലപ്പുഴ ജില്ലയിൽ ഭാരതീയ ചികിത്സാ വകുപ്പിൽ ആയുർവേദ തെറാപ്പിസ്റ്റ് (കാറ്റഗറി നമ്പർ 194/2023) തസ്തികകളിലേക്ക് 3 ന് രാവിലെ 7.15 മുതൽ 9.15 വരെ ഒ.എം.ആർ പരീക്ഷ നടത്തും.
അർഹതാ നിർണയ പരീക്ഷ
കേരള പൊതുവിദ്യാഭ്യാസ വകുപ്പിൽ നിർദ്ദിഷ്ട യോഗ്യതയുള്ള ലാസ്റ്റ് ഗ്രേഡ് ജീവനക്കാർക്ക് ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ തസ്തികമാറ്റം വഴി ലബോറട്ടറി അസിസ്റ്റന്റുമാരായി നിയമനം ലഭിക്കുന്നതിനും ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ലബോറട്ടറി അസിസ്റ്റന്റുമാരായി ജോലി ചെയ്യുന്നവർക്ക് പ്രൊബേഷൻ പൂർത്തിയാക്കുന്നതിനുമുള്ള അർഹതാ നിർണയ പരീക്ഷയ്ക്ക് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 2024 ജനുവരി 24 ആണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി.