p

തിരുവനന്തപുരം: കേരള സർവകലാശാലാ സെനറ്റിലേക്കുള്ള ചാൻസലറുടെ നാമനിർദ്ദേശത്തിനെതിരേ ഹൈക്കോടതിയിൽ കേസിന് പോയി സ്റ്റേ വാങ്ങിയ 4 കുട്ടികളുടെ പേരുകൾ വാഴ്സിറ്റി ഗവർണറുടെ പരിഗണനയ്ക്ക് അയച്ചില്ലെന്ന് സൂചന.

വിവിധ വിഷയങ്ങളിലെ 30 ഒന്നാം റാങ്കുകാരും 40 കലാ, കായിക താരങ്ങളുമുള്ളതിൽ 8പേരെയാണ് രജിസ്ട്രാർ സെനറ്റ് നാമനിർദ്ദേശത്തിന് ശുപാർശ ചെയ്തത്. സംസ്കൃതം, സംഗീത വിദ്യാർത്ഥികളുടെയും വടംവലി മത്സര വിജയികളുടെയും പേരുകളായിരുന്നു ഇവ. എല്ലാ വിഭാഗത്തിലും മെരിറ്റുള്ള കൂടുതൽ പേരുള്ളപ്പോൾ 8പേരെ തിരഞ്ഞെടുത്തതിൽ ഗവർണർ ഒക്ടോബർ 15ന് വിശദീകരണം ആവശ്യപ്പെട്ടു. ഇതിന് മറുപടിയുമായി രജിസ്ട്രാർ ഫയൽ മടക്കി നൽകിയില്ലെന്നാണ് സൂചന. ഇതിനാലാണ് സെനറ്റിലേക്ക് ഗവർണർ സ്വന്തം നിലയിൽ നാമനിർദ്ദേശം നൽകാനിടയാക്കിയതെന്നാണ് ആക്ഷേപം.

28ന് ചേരുന്ന സിൻഡിക്കേറ്റിൽ ഇക്കാര്യം ചർച്ച ചെയ്യണമെന്നും രേഖകൾ യോഗത്തിൽ വയ്ക്കണമെന്നും സിൻഡിക്കേറ്റംഗം ജെ.എസ്. ഷിജുഖാൻ വൈസ് ചാൻസലർക്ക് കത്ത് നൽകി. ഗവർണർ 4 വിദ്യാർത്ഥികളെ നാമനിർദ്ദേശം ചെയ്തത് ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. മന്ത്രി ബിന്ദു നൽകിയ പട്ടിക വി.സി ഗവർണർക്ക് കൈമാറിയിരുന്നു. ഇതിൽ ആരെയും ഗവർണർ നാമനിർദ്ദേശം ചെയ്തില്ല. കാലിക്കറ്റിലും വി.സി വഴി സർക്കാർ നൽകിയ ഭൂരിപക്ഷം പേരെയും ഗവർണർ തള്ളി. കേരളയിൽ 26അംഗ സിൻഡിക്കേറ്റാണുള്ളത്. തിരഞ്ഞെടുപ്പ് നടക്കാത്തതിനാൽ സർക്കാർ നാമനിർദ്ദേശം ചെയ്ത 6 സി.പി.എം അംഗങ്ങളും 3ഔദ്യോഗിക അംഗങ്ങളുമാണ് നിലവിൽ സിൻഡിക്കേറ്റിലുള്ളത്.

വി.​സി​ ​നി​യ​മ​നം:
പ്ര​തി​നി​ധി​ക​ളെ
തേ​ടി​ ​ഗ​വ​ർ​ണർ

തി​രു​വ​ന​ന്ത​പു​രം​:​ ​വൈ​സ്ചാ​ൻ​സ​ല​ർ​ ​നി​യ​മ​ന​ത്തി​നു​ള്ള​ ​സെ​ർ​ച്ച് ​ക​മ്മി​റ്റി​ ​രൂ​പീ​ക​രി​ക്കാ​ൻ​ ​സെ​ന​റ്റ്,​ ​സി​ൻ​ഡി​ക്കേ​റ്റ് ​പ്ര​തി​നി​ധി​ക​ളെ​ ​ആ​വ​ശ്യ​പ്പെ​ട്ട് ​സ​ർ​വ​ക​ലാ​ശാ​ല​ക​ൾ​ക്ക് ​ഗ​വ​ർ​ണ​ർ​ ​വീ​ണ്ടും​ ​ക​ത്ത​യ​ച്ചു.കേ​ര​ള,​ ​കു​സാ​റ്റ്,​ ​മ​ല​യാ​ളം,​ ​എം.​ജി,​ ​ഫി​ഷ​റീ​സ്,​ ​ക​ണ്ണൂ​ർ,​സാ​ങ്കേ​തി​ക​ ​വാ​ഴ്സി​റ്റി​ക​ളി​ലാ​ണ് ​വി.​സി​മാ​രി​ല്ലാ​ത്ത​ത്.​ ​യു.​ജി.​സി,​ ​ചാ​ൻ​സ​ല​ർ,​ ​സെ​ന​റ്റ് ​അ​ല്ലെ​ങ്കി​ൽ​ ​സി​ൻ​ഡി​ക്കേ​റ്റ് ​പ്ര​തി​നി​ധി​ക​ളാ​ണ് ​സെ​ർ​ച്ച് ​ക​മ്മി​റ്റി​യി​ലു​ണ്ടാ​വേ​ണ്ട​ത്.​ ​വാ​ഴ്സി​റ്റി​ക​ൾ​ ​അ​വ​രു​ടെ​ ​പ്ര​തി​നി​ധി​യെ​ ​ന​ൽ​കാ​ത്ത​തി​നാ​ൽ​ ​ഗ​വ​ർ​ണ​ർ​ക്ക് ​സെ​ർ​ച്ച് ​ക​മ്മി​റ്റി​ ​രൂ​പീ​ക​രി​ക്കാ​നാ​വു​ന്നി​ല്ല.​ ​വാ​ഴ്സി​റ്റി​ ​പ്ര​തി​നി​ധി​യി​ല്ലാ​തെ​ ​കേ​ര​ള​യി​ൽ​ ​ഗ​വ​ർ​ണ​ർ​ ​സെ​ർ​ച്ച് ​ക​മ്മി​റ്റി​ ​രൂ​പീ​ക​രി​ച്ച​ത് ​ഹൈ​ക്കോ​ട​തി​ ​ത​ട​ഞ്ഞി​രു​ന്നു.​ ​വൈ​സ്ചാ​ൻ​സ​ല​ർ​ ​നി​യ​മ​ന​ത്തി​ൽ​ ​ചാ​ൻ​സ​ല​റു​ടെ​ ​തീ​രു​മാ​നം​ ​അ​ന്തി​മ​മാ​ണെ​ന്നും​ ​ചാ​ൻ​സ​ല​ർ​ ​വെ​റും​ ​സ്ഥാ​ന​പ്പേ​ര​ല്ലെ​ന്നും​ ​ക​ണ്ണൂ​ർ​ ​വി.​സി​യെ​ ​പു​റ​ത്താ​ക്കി​യ​ ​ഉ​ത്ത​ര​വി​ൽ​ ​സു​പ്രീം​കോ​ട​തി​ ​വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.​ ​ഇ​ക്കാ​ര്യം​ ​ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ​വാ​ഴ്സി​റ്റി​ക​ൾ​ക്ക് ​ഗ​വ​ർ​ണ​റു​ടെ​ ​ക​ത്ത്.