
തിരുവനന്തപുരം : മികച്ച പ്രവർത്തനങ്ങൾക്ക് ഐ.എം.എ കേരള ഘടകം 22 ദേശീയ അവാർഡുകൾ കരസ്ഥമാക്കി.
മികച്ച സംസ്ഥാന പ്രസിഡന്റിനുള്ള അവാർഡ് ഡോ സുൽഫി നൂഹു (തിരുവനന്തപുരം),മികച്ച സംസ്ഥാന സെക്രട്ടറിക്കുള്ള അവാർഡ് ഡോ ജോസഫ് ബനവൻ (കൂത്തുപറമ്പ്),മികച്ച സേവനങ്ങൾക്കുള്ള ജ്യോതി പ്രസാദ് ഗാംഗുലി മെമ്മോറിയൽ അവാർഡ് ഡോ. ശ്രീകുമാർ വാസദേവൻ (കൂത്തുപറമ്പ്), ആൾ ടൈം അച്ചീവ്‌മെന്റ് അവാർഡ് ഡോ. ശ്രീജിത്ത്.എൻ.കുമാർ (തിരുവനന്തപുരം),കേതൻ ദേശായി സ്‌പെഷ്യൽ അവാർഡ് ഡോ .എ. മാർത്താണ്ഡപിള്ള (തിരുവനന്തപുരം), മികച്ച പ്രാദേശിക ബ്രാഞ്ച് പ്രസിഡന്റിനുള്ള അവാർഡ് ഡോ.ജി.എസ് വിജയകൃഷ്ണൻ (തിരുവനന്തപുരം), മികച്ച പ്രാദേശിക ബ്രാഞ്ച് സെക്രട്ടറിക്കുള്ള അവാർഡ് ഡോ.സന്ധ്യാ കുറുപ്പ് (കോഴിക്കോട്),മികച്ച ബ്ലഡ് ബാങ്കിനുള്ള അവാർഡ് (പെരിന്തൽമണ്ണ ബ്രാഞ്ച്), കൂടുതൽ അംഗങ്ങളെ ചേർത്ത ലോക്കൽ ബ്രാഞ്ചിനുള്ള അവാർഡ് ഐ എം എ തിരുവനന്തപുരം, മികച്ച യുവ ഡോക്ടർക്കുള്ള അവാർഡ് ഡോ വിവേക് തിരുവനന്തപുരം എന്നിവർക്ക് സമ്മാനിക്കും.
ഡോ .പ്രദീപ്കുമാർ (കോഴിക്കോട്), ഡോ ശശിധരൻ (തലശ്ശേരി), ഡോ.സിറിയക് തോമസ് (പാലാ), ഡോ.ഷറഫുദ്ദീൻ (പെരിന്തൽമണ്ണ), ഡോ.രവികുമാർ (കൊല്ലം),ഡോ.രാമലിംഗം (പന്തളം) എന്നിവർ പ്രത്യേക അവാർഡിനും അർഹരായി.
ഏറ്റവും കൂടുതൽ അംഗങ്ങളെ ചേർത്തതിനും ഏറ്റവും മികച്ച യുവജന വിഭാഗത്തിനും ഏറ്റവും നല്ല പ്രൊഫഷണൽ പ്രൊട്ടക്ഷൻ സ്‌കീം നടത്തുന്നതിനും കേരള ഘടകത്തിന് അവാർഡുകൾ ലഭിച്ചു. ഇന്ന് കോവളത്ത് നടക്കുന്ന സമ്മേളനത്തിൽ അവാർഡുകൾ വിതരണം ചെയ്യും.