പാറശാല: പാറശാല ഗവ.വി.എച്ച്.എസ്.ഇ. എൻ.എസ്.എസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സപ്‌തദിന സഹവാസ ക്യാമ്പ് പാറശാല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൽ.മഞ്ജുസ്മിത ഉദ്‌ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് പി.അനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി.ആർ.സലൂജ മുഖ്യാതിഥിയായി പങ്കെടുത്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.ബിജു, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വിനിത കുമാരി, പി.ടി.എ വൈസ് പ്രസിഡന്റ് ബിനിൽ കുമാർ, എസ്.എം.സി ചെയർമാൻ മണി, വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ എസ്.ജയൻ, ഇഞ്ചിവിള ഗവ.സ്‌കൂൾ പ്രഥമാദ്ധ്യാപിക വെർജിൻ മേരി, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ രശ്മി ആർ.എസ് എന്നിവർ സംസാരിച്ചു.