മുടപുരം: പഞ്ചായത്തിന്റെ വികസന പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ ആവശ്യങ്ങളുന്നയിച്ച് അഴൂർ ഗ്രാമപഞ്ചായത്ത് നവകേരള സദസിന് നിവേദനം നൽകിയതായി പഞ്ചായത്ത് പ്രസിഡന്റ് ആർ.അനിൽ അറിയിച്ചു. ഗാന്ധിസ്മാരകം ലൈഫ് ഫ്ലാറ്റ് നിർമ്മാണം,പെരുങ്ങുഴി ആറാട്ടുകടവ് കൊട്ടാരം തുരുത്ത് പാലം നിർമ്മാണം,പെരുങ്ങുഴി റെയിൽവേ സ്റ്റേഷനിൽ കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുക,പെരുങ്ങുഴി റെയിൽവേ മേൽപ്പാലം നിർമ്മിക്കുക,പക്ഷിപ്പനിയുമായി ബന്ധപ്പെട്ട് കർഷകർക്ക് ധനസഹായം അനുവദിക്കുക,ആറ്റിങ്ങൽ,പെരുങ്ങുഴി,കണിയാപുരം,തിരുവനന്തപുരം റൂട്ടിൽ കൂടുതൽ കെ.എസ്.ആർ.ടി.സി സർവീസ് അനുവദിക്കുക,സാമൂഹ്യക്ഷേമ വില്ലേജുകൾ,എക്‌സൈസിന്റെ ഡി അഡിക്ഷൻ സെന്റർ,പെരുങ്ങുഴി ആസ്ഥാനമായി പൊലീസ് സ്റ്റേഷൻ, കുടുംബാരോഗ്യ കേന്ദ്രത്തിനാവശ്യമായ ഡോക്ടറെയും മറ്റ്‌ ജീവനക്കാരെയും അനുവദിക്കുക,പെരുങ്ങുഴി ഗവ.എൽ.പി സ്കൂളിനെ യു.പി സ്കൂളായി ഉയർത്തുക,അഴൂർ വെറ്റിനറി ഹോസ്പിറ്റലിന് പുതിയ മന്ദിരം നിർമ്മിക്കാൻ ഫണ്ട് അനുവദിക്കുക,അഴൂർ ഗവ.ഹയർ സെക്കൻഡറി സ്കൂൾ വികസനം ലക്ഷ്യമാക്കി കമ്പ്യൂട്ടർ സയൻസ്,ഹ്യുമാനിറ്റീസ് കോഴ്‌സുകൾ അനുവദിക്കുക,വെയിലൂർ ഗവ.ഹൈസ്കൂളിനെ ഹയർസെക്കൻഡറി സ്കൂളായി ഉയർത്തുക,അഴൂർ കേന്ദ്രമാക്കി പുതിയ മാവേലിസ്റ്റോർ,ചിറയിൻകീഴ് മഞ്ചാടിമൂട് മുട്ടപ്പലം കണിയാപുരം വഴി പുതിയ ബസ് റൂട്ടുകൾ,ജനകീയ ആരോഗ്യ കേന്ദ്രം,കുട്ടികൾക്കുള്ള കളിസ്ഥലം,ബഡ്സ്കൂൾ സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ അടങ്ങിയതാണ് നിവേദനം.