
കാട്ടാക്കട:കഞ്ചിയൂർക്കോണം റസിഡന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടന്ന കുടുംബ സംഗമം അടൂർ പ്രകാശ്.എം.പി ഉദ്ഘാടനം ചെയ്തു.അസോസിയേഷൻ പ്രസിഡന്റ് ബി.സുരേന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു.ഡോ.ജെ.ഹരീന്ദ്രൻ നായർ മുഖ്യ പ്രഭാഷണം നടത്തി.വൈസ് പ്രസിഡന്റ് ജി.നാരായണൻ നായർ,ട്രഷറർ എസ്.പ്രമോദ് കുമാർ,ജോയിന്റ് സെക്രട്ടറി ഡി.ജയചന്ദ്രകുമാർ,വനിതാ കമ്മിറ്റി പ്രസിഡന്റ് കെ.ഐ.ബിനി,പബ്ലിക്ക് പ്രോസിക്യൂട്ടർ സരിതാ ഷൗക്കത്തലി എന്നിവർ സംസാരിച്ചു.