മുടപുരം: തെങ്ങുംവിള ഭഗവതിക്ഷേത്രത്തിലെ കുംഭ ഭരണി മഹോത്സവത്തിന്റെ ഭാഗമായി ഫെബ്രുവരി 9ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ പ്ലസ് ടു സയൻസ്,ആർട്സ്,കോമേഴ്‌സ് വിഭാഗങ്ങളിൽ 2023ൽ ഏറ്റവും കൂടുതൽ മാർക്ക്‌ നേടി ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കിയ ചിറയിൻകീഴ്,കിഴുവിലം,അഴൂർ,മംഗലപുരം,മുദാക്കൽ പഞ്ചായത്ത്‌ അതിർത്തിയിൽ സ്ഥിര താമസക്കാരായ വിദ്യാർത്ഥികൾക്ക് അവാർഡുകൾ വിതരണം ചെയ്യും. അപേക്ഷ,മാർക്ക് ലിസ്റ്റിന്റെ പകർപ്പ്,ഫോട്ടോ,ഫോൺ നമ്പർ എന്നിവ ജനുവരി 25ന് മുൻപ് ട്രസ്റ്റ്‌ ഓഫീസിൽ ഹാജരാക്കണം. ഫോൺ: 8547381578, 9048457027, 9947619988.