
സുന്ദരമീ തീരം, പക്ഷേ... ധാരാളം വിദേശികൾ എത്തുന്ന കേരളത്തിലെ പ്രധാന ബീച്ചുകളിൽ ഒന്നായ കോവളം ബീച്ചിന്റെ അവസ്ഥയാണിത്. പ്ലാസ്റ്റിക് മാലിന്യം കൊണ്ടും മദ്യക്കുപ്പികൾ കൊണ്ടും വൃത്തിഹീനമാണ് ഇന്ന് ഇവിടം. വിദേശികളിൽ പലരും ഇതിനെതിരെ പ്രതികരിക്കുന്നുണ്ടെങ്കിലും ഈ സ്ഥിതിക്ക് മാറ്റമൊന്നുമില്ല.