hi

കിളിമാനൂർ: സംസ്ഥാനപാതയിൽ കിളിമാനൂർ മഹാദേവേശ്വരത്ത് കാൽ നടക്കാരനായ ഗൃഹനാഥൻ കാറിടിച്ച് മരിച്ചു. കിളിമാനൂർ ഞാവേലിക്കോണം റാസി മൻസിലിൽ റാസി (53) യാണ് അപകടത്തിൽപ്പെട്ടത്.ചൊവ്വാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു അപകടം.റോഡ് മുറിച്ചു കടക്കുമ്പോൾ കാർ ഇടിക്കുകയായിരുന്നുവെന്നാണ് നിഗമനം.ഭാര്യ:റാഹില . മക്കൾ:റംസിയ,റംസീന.മരുമകൻ:റഹിം.