
വർക്കല: ആനുഭൂതികമായി നേടുന്ന അറിവിന് മാത്രമേ സ്ഥായിത്വമുണ്ടാവൂ എന്നും
ആ രീതിയിലുളള പഠനവും അന്വേഷണവും ആധുനിക വിദ്യാഭ്യാസത്തിന് അജ്ഞാതമാണെന്നും ഗുരുകുല കൺവെൻഷന്റെ അഞ്ചാം ദിവസം തൈത്തരീയോപനിഷത്തിനെ അടിസ്ഥാനമാക്കി നടത്തിയ പ്രവചനത്തിൽ സ്വാമി ത്യാഗീശ്വരൻ പറഞ്ഞു.
തുടർന്ന് ചിന്മയാ മിഷനിലെ മുഖ്യാചാര്യൻ സ്വാമി വിവിക്താനന്ദ പ്രഭാഷണം നടത്തി. ഏകലോക മതവും ലോകസമാധാനവും എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ ഡോ.ബി.സുഗീത മോഡറേറ്ററായിരുന്നു. ടി.ആർ.രജികുമാർ, ബ്രഹ്മചാരി ബിജോയിസ് എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.