തിരുവനന്തപുരം: കേന്ദ്രസർക്കാർ പണം അനുവദിക്കില്ലെന്ന ഒറ്റക്കാരണത്താൽ സർക്കാർ നിസംഗത പാലിച്ച് തൊഴിലാളികളുടെ വേതനവും ആനുകൂല്യങ്ങളും തടഞ്ഞുവെയ്ക്കരുതെന്ന് എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ പറഞ്ഞു. ' ഞങ്ങൾക്കും ജീവിക്കണം' എന്ന മുദ്രാവാക്യമുയർത്തി സ്‌കൂൾ പാചകത്തൊഴിലാളി യൂണിയൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ നടന്ന ത്രിദിന പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

യൂണിയൻ സംസ്ഥാന പ്രസിഡന്റ് കെ.കെ. ജയറാം അദ്ധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി പി.ജി. മോഹനൻ സ്വാഗതം പറഞ്ഞു. എ.ഐ.ടി.യു.സി നേതാക്കളായ സോളമൻ വെട്ടുകാട്, മീനാങ്കൽ കുമാർ, സി.പി. മുരളി, ആർ. പ്രസാദ്, അഡ്വ. വി. മോഹൻദാസ്, മൈക്കിൾ ബാസ്റ്റ്യൻ, പട്ടം ശശിധരൻ, ആലീസ് തങ്കച്ചൻ, ലതിക, ബാബു ചിങ്ങാരത്ത്, പി.എസ്. നായിഡു, മധുസൂദനൻ നായർ, ഷൈനി ബാബു, സജിത പാലോട്, സുജാത, റെജി എന്നിവർ സംസാരിച്ചു.