
വർക്കല: സപ്തദിന വാർഷിക ക്യാമ്പിന്റെ ഭാഗമായി മലിനമാക്കപ്പെട്ട പൊതു ഇടങ്ങൾ ശുചീകരിച്ച് സ്നേഹാരാമമാക്കുന്ന പദ്ധതിയുമായി ശിവഗിരി ശ്രീനാരായണ കോളേജിലെ എൻ.എസ്.എസ് വൊളന്റിയർമാർ. വർക്കല നഗരസഭാതിർത്തിയിൽ വൃത്തിഹീനമായ തൊടുവെ നടയറ റോഡും കണ്ണംബ റെയിൽവെ സ്റ്റേഷൻ റോഡും ശുചീകരിച്ച് മുളകൊണ്ട് വേലികെട്ടി ചെടികൾ നട്ടുപിടിപ്പിച്ച് സ്നേഹാരാമങ്ങൾ ഒരുക്കിയാണ് പദ്ധതിക്ക് തുടക്കമിട്ടത്. ശുചിത്വ മിഷന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും എൻ.എസ്.എസ് യൂണിറ്റുകളുടെയും ആഭിമുഖ്യത്തിൽ 3000സ്നേഹാരാമങ്ങൾ ഒരുക്കുന്ന പദ്ധതിയാണിത്. പ്രോഗ്രാം ഓഫീസർമാരായ പി.കെ.സുമേഷ്,ഡോ.ആർ.രേഷ്മ,വൊളന്റിയർമാരായ അതുൽ,അഭിജിത്ത്,രാഹുൽ,അനന്തു,സഞ്ജയ്,പ്രതീക്ഷ,സംഗമി,റിച്ചു,ആര്യ,നന്ദന,നേഹ,ശ്രദ്ധ,അക്ഷയ്,വിഷ്ണു,അമൽദേവ്,മുൻ വൊളന്റിയർമാരായ അർജ്ജുൻ,വിപിൻ,ആരതി,സുകന്യ എന്നിവർ നേതൃത്വം നൽകി.